Kerala

Ernakulam

CC/11/398

LEENA. K. JOHN - Complainant(s)

Versus

SEEMAS WEDDING COLLECTIONS - Opp.Party(s)

13 Oct 2011

ORDER

 
Complaint Case No. CC/11/398
 
1. LEENA. K. JOHN
5/570, KAVALAKKAT HOUSE, RAMANADHAPURAM, PALAGHAT-678 001
...........Complainant(s)
Versus
1. SEEMAS WEDDING COLLECTIONS
ANGAMALI-683 572
............Opp.Party(s)
 
BEFORE: 
 HONORABLE MR. A.RAJESH PRESIDENT
 HONORABLE MR. PROF:PAUL GOMEZ Member
 HONORABLE MRS. C.K.LEKHAMMA Member
 
PRESENT:
 
ORDER

XNCekgUb pfïe GhsYeÞ= l&Êhjfnej sHeNb cgúexk

2011-eb EÜd ZkdsBey& cemb 13öeb lrQlf

hjelf HQÀ xVî lrQlf : 27ö07ö2011

nep& :

           ^Mr. X. jespTd              :     ^hmf[éd          

           ^Mr. sheÏ siecmd           :     xcú&

           ^Mrclf. mf.xk. suK        :     xcú&

 

mf.mf. vú& : 398/11

urv xk.speÌ                    :    hjelfÊejf

5/570, kJuÊe¿d JrBd,                    (svjf¿d nepjeQf)

JecveLhgjb., heuÊeBd,                                

heuÊeBö678 001. 

 

                                Vs

 

rcemd xJ[d[f*d kU#Åm d     :     Xlf&k#f

DØceufö683 572.      

 

GÛjJd

sheÏ siecmd, xcú&.

      hjelfQfÀ hNùf¿gUU  kejRÙÏ F^hkejceCd :

     ഞങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കപ്പെട്ട ഈ പരാതിയുടെ അങ്ങേത്തലയ്ക്കല്‍ പ്രqഡയാ‍യ ഒരു വനിതയാണു്. എതിര്‍കക്ഷി ÷eപനത്തിന്റെ പ്രശസ്തിയിലും പ്രവര്‍ത്തന പാരംബര്യത്തിലും വിശ്വാസമര്‍പ്പിച്ച് വഞ്ചിതയായ കയാണ് അവര്‍ക്ക് പറയാനുള്ളത്. ഒരു സാരിയും അനുബന്ധ വസ്ത്രങ്ങളുമാണ് അവര്‍ എതിര്‍കക്ഷി സ്താപനത്തില്‍ നിന്നും വാങ്ങിയത്. തത്സംബന്ധമായ രശീത് ഫോറത്തില്‍ ഹാജരാക്കുകയും അത്  Ext A1 പ്രമാണമായി അടയാളപ്പെടുത്തി തെളിവില്‍ സ്വീകരിക്കുകയുമുണ്ടായി. വാങ്ങി രണ്ടുമൂന്നുമാസത്തിനകം നിറം ഇളകി ഉപയോഗശൂന്യമായി എന്നതാണ് പരാതിയുടെ കാതല്‍. കുട ചൂടിയിട്ടും മഴ നനയുകയും, തത്ഫലമായി സാരിയുടെ നിറം ഇളകുകയുമാണുണ്ടായത്.  അനുബന്ധ വസ്ത്രങ്ങളെക്കുറിച്ച് പരാതി ഉന്നയിച്ചതായി കാണുന്നില്ല. സാരിയുമാ‍യി കടയുടമയെ സമീപിചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം തികച്ചും നിരാശാജനകമായിരുന്നു. സാരി മാറ്റി നല്‍കുവാനോ അതിന്റെ വില തിരിചു നല്‍കുവാനോ തയ്യാറല്ലെന്ന നിലപാടാണ് ഉടമ സ്വീകരിച്ചത്. ഈ അനുഭവം ഉണ്ടായ പശ്ചാത്തലത്തില്‍, തത്ഫലമായുണ്ടായ മാ‍നസികപ്രയാസം, സാമ്പത്തികനഷ്ടം എന്നിവയ്ക്ക് പരിഹാരമുണ്ടാകണമെന്നയഭ്യര്‍ത്ഥനയോടെയാണ്  പരാതി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. പരാതി സമര്‍പ്പണത്തിന് കാലതാമസമുണ്ടാ‍യത് അമ്മയുടെ മരണം കാരണമാണെന്ന് പരാതിക്കാരി ബോധിപ്പിക്കുന്നു. അമ്മയുടെ മരണം തെളിയിക്കുവാന്‍ തദ്ദേശ ഭരണാധികാരികള്‍ നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും പ്രസ്തുത പ്രമാണം Ext A2 ആയി അടയാളപ്പെടുത്തി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു.

 

2.     എതിര്‍കക്ഷി ഹാജരായെങ്കിലും, മറുപടിയൊന്നും സമര്‍പ്പിച്ചില്ല.

 

3.     പരാതിക്കാരി വാക്കാല്‍ xlUfxJeÎgb mc&ÓfÃfï. എന്നാല്‍ Ext A1 എന്നും Ext A2 എന്നും രേഖപ്പെടുത്തിയ രണ്ടു പ്രമാണങ്ങള്‍ അവരുടെ ഭാഗത്തുനിന്നും ഹാജരാക്കുകയുണ്ടായി. മാത്രവുമല്ല തര്‍ക്കത്തിനാസ്പദമായ സാരി ഫോറത്തില്‍ നേരിട്ടു ഹാ‍ജരാക്കുകയും പ്രസ്തുത വസ്ത്രം ഫോറം അംഗങ്ങള്‍ പരിശോധിക്കുകയും ചെയ്തു. എതിര്‍കക്ഷിക്ക് തെളിവുകള്‍ ഒന്നും ഹാജരാക്കാനുണ്ടായില്ല. ഇരുകക്ഷികള്‍ക്കും പറയാനുള്ളത് കേള്‍ക്കുകയുണ്ടായി.

 

 

4.     പരാതിയുടെ നീതിപൂര്‍വ്വമായ തീരുമാനത്തിന് ഇനി പറയുന്ന പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

(i)                പരാതിക്കാസ്പദമായ സാരിയെ സംബന്ധിച്ച് ഉന്നയിക്കപ്പെട്ടിരിക്കുന്ന പോരായ്മ വസ്തുതാപരമായി ശരിയാണോ?

(ii)              ഒന്നാമത്തെ പ്രശ്നÛfvgത്തരം അതെയെന്നാണെങ്കില്‍ പരാതിക്കാരിക്കര്‍ഹതപ്പെട്ട നിവ്റുത്തികള്‍ എന്തൊക്കെയാണ്

സൂചികൊണ്ടെടുക്കേണ്ടത് തൂമ്പകൊണ്ടുപോലും എടുക്കാന്‍ കഴിയാത്ത സാഹചര്യം എങ്ങനെ സൃ ഷ്ടിക്കാമെന്നതിന്റെ ദൃഷ്ടാന്തമാണ് ഈ പരാതിക്കാസ്പദമായ സംഭവങ്ങള്‍. മനുഷ്യന്റെ ദുര്‍വ്വാശി അവനുസമ്മാനിക്കുന്നത് ദുരിതങ്ങളും പ്രയാസങ്ങളുമാണെന്നതാണ് ഈ പരാതി നല്‍കുന്ന വെളിച്ചം.      പരാതിക്കാസ്പദമായ വസ്തുതകളെക്കുറിച്ച് ഇരുകൂട്ടര്‍ക്കും തര്‍ക്കമൊന്നുമില്ലാത്തതുകൊണ്ട് അവ വിസ്തരിക്കേണ്ട കാര്യമില്ല. യഥാര്‍ത്ഥ തര്‍ക്കം തുടങ്ങുന്നത് പരാതിക്കാരിക്കുണ്ടായ നഷ്ടം എങ്ങനെ പരിഹരിക്കപ്പെടാമെന്നതിനെ സംബന്ധിച്ച് മാത്രമാണ്. അവര്‍ ഞങ്ങളോട്  പറùld നിറം മങ്ങിയ സാരിയുമായി എതിര്‍കക്ഷി സ്ഥാപനത്തെ സമീപിച്ചപ്പോള്‍ അവരുടെ പ്രതികരണം ഒട്ടും ഹൃദ്യമായിരുന്നില്ലായെന്നാണ്. പകരം മറ്റൊരു സാരി നല്‍കണമെന്ന പരാതിക്കാരിയുടെ അഭ്യര്‍ത്ഥന മാനിക്കപ്പെട്ടിരുന്നുവെങ്കില്‍ , പ്രശ്നങ്ങള്‍ അപ്പോള്‍ തന്നെ ഒഴിവാക്കാമായിരുന്നു. സാധനം വാങ്ങാന്‍ വരുന്ന ഉപഭോക്താക്കള്‍, തങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള അന്നന്നത്തെ അപ്പവുമായി കടന്നുവരുന്ന മാന്യ അതിഥികളാണെന്ന സത്യം ഒരു നിമിഷം മനസ്സിലാക്കിയിരുന്നുവെങ്കില്‍ നല്ലൊരു ശതമാനം ഉപഭോക്ത്തര്‍ക്കങ്ങളും മുളയിലേ നുള്ളിക്കളയാവുന്നവയാണ്.

 

        പുരുഷന്മാരെയപേക്ഷിച്ച് തങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങളോട് വൈകാരികമായ അടുപ്പം വച്ചുപുലര്‍ത്തുന്നവരാണ് സ്ത്രീകള്‍. അത്തരം സാഹചര്യത്തില്‍ പരാതിക്കാരി താന്‍ വാങ്ങിയ സാരിയുടെ നിറം ഇളകിയെന്നു കണ്ടപ്പോള്‍ അസ്വസ്ഥചിത്തയായതില്‍ അതിശയിക്കാനൊന്നുമില്ല. കുറേക്കൂടി അനുഭാവപൂര്‍വ്വം അവരോട് പെരുമാറുകയും പകരം സാരി നല്‍കുകയും ചെയ്യുകയായിരുന്നു കടയുടമയ്ക്ക് കരണീയമായ പ്രതികരണം. അവര്‍ തിരിച്ചേല്‍പ്പിക്കുന്ന വസ്ത്രം ഉല്പാദകരെയോ മൊത്തക്കച്ചവടക്കാരെയോ തിരിച്ചേല്‍പ്പിച്ച് എതിര്‍കക്ഷിക്ക് സ്വന്തം കൈപൊള്ളാതെ നോക്കുകയും ചെയ്യാമായിരുന്നു. എന്തായാലും അവര്‍ക്ക് വൈകി ബുദ്ധിയുദിച്ചു. ഫോറത്തില്‍ പരാതി സമര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍  പകരം സാരി നല്‍കാന്‍ തയ്യാറായി മുന്നോട്ടുവന്നു. അപ്പോഴേയ്ക്കും സമയം വൈകിപ്പോയി, കാരണം പരാതിക്കാരി നഷ്ടപരിഹാരമെന്നനിലപാടില്‍ ഉറച്ചുനിന്നു. ഞങ്ങള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടുപോലും അവര്‍ വഴങ്ങിയില്ല. ഈ നിലപാട് അനാവശ്യമായ പിടിവാശിയായി ഞങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. നേരെമറിച്ച്, സ്വന്തം അഭിമാനത്തിന് മുറിവേറ്റ മാന്യയായ ഒരു വനിതയുടെ സ്വാഭാവികമായ ഒരു പ്രതികരണമായിട്ടെ എണ്ണാന്‍ കഴിയൂ. ഒരൊത്തുതീര്‍പ്പ് ഉരുത്തിരിഞ്ഞു വരാത്ത സാഹചര്യത്തില്‍ പരാതിക്കാരിക്കനുവദിക്കാവുന്ന നിJ=ത്തികള്‍ എന്തൊക്കെയെന്നു പരിശോധിക്കാം.

       

        മുമ്പ് സൂചിപ്പിച്ചതുപോലെ പരാതിക്കസ്പദമായ സാരി നിലവാരമില്ലാത്തതാണെന്ന് ഇരുകൂട്ടരും സമ്മതിക്കുന്നു. അതുകൊണ്ടാണല്ലോ വാങ്ങിയിട്ട് രണ്ടുമൂന്നുമാസത്തിനകം നിറമിUകിയത്.  മാ‍ത്രവുമല്ല പ്രസ്തുത സാരി പരാതിക്കാരി ഫോറത്തില്‍ ഹാജരാക്കി. അംഗങ്ങള്‍, പ്രത്യേകിച്ച് വനിതായംഗം സാരിയുടെ പോരായ്മ നേരില്‍ കണ്ട് ബോധ്യപ്പെട്ടതുമാണ്. മറ്റുവസ്ത്രങ്ങളെക്കുറിച്ച് പരാതിയൊന്നുമില്ല. Ext A1 ബില്ലുപ്രകാരം സാരിയുടെ വില 740 രൂപയാണ്. പോരായ്മയുള്ള സാരി തിരികെ ഏല്‍പ്പിക്കുന്നമുറക്ക് ഈ തുക തിരിÃgകിട്ടാനുള്ള അര്‍ഹത പരാതിക്കാരിക്കുമുണ്ട്. പരാതിക്കാരി ഈ പരാതിയുമായി കോടതികയറിയിറങ്ങാന്‍ തയ്യാറായത് അവരുടെ അഭിമാനത്തിന് ക്ഷതമേറ്റതുകൊണ്ടും , താന്‍ വാങ്ങിയ സാധനം ഇത്ര പെട്ടെന്ന് ഉപയോഗശൂന്യമായതുകൊണ്ടുള്ള നിരാശകൊണ്ടുമാണ്. ഈ വികാ‍രങ്ങള്‍ മാനിക്കപ്പെടേണ്ടതാണ്. 

ഈ ഇടപാടില്‍ നിന്നും പരാതിക്കാരിക്കുണ്ടായ മാനസികവ്യഥ കണക്കിലെടുത്തുകൊണ്ട്  ആ ഇനത്തില്‍ 250 രൂപാ അനുവദിക്കുന്നു.

         പരാതിക്കാരി പാലക്കാട്ടുനിന്നാണ് വരുന്നതെന്ന് കാണിക്കാന്‍ തെളിവൊന്നും ഹാ‍ജരാക്കിയിട്ടില്ല. എന്നാലും കോടതിയില്‍ പരാതിസമര്‍പ്പിക്കുമ്പോഴുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ , സാമ്പത്തിക ബാധ്യത, അലച്ചില്‍ , മറ്റുകഷ്ടപ്പാടുകള്‍ എന്നിവ കണക്കിലെടുത്ത് കോടതിച്ചെലവായി 500 രൂപാ അനുവദിക്കുന്നു.

എല്ലാ വസ്തുതകളും കണക്കിലെടുത്തുകൊണ്ട് ഈ പരാതി ഇനി പറയുന്ന വിധം അനുവദിക്കുകയാണ്.

(i.)              സാരിയുടെ വിലയായ Rs. 740 ( എഴുന്നൂറ്റി നാല്പതു രൂപാ ) എതിര്‍കക്ഷി പരാതിക്കാരിക്ക് Àskണ്ടതാണ്.

(ii.)            ഈ ഇടപാടില്‍ എതിര്‍കക്ഷിയുടെ പെരുമാറ്റത്തില്‍ നിന്നും പരാതിക്കാരിക്കുണ്ടായ മാനസിക വ്യഥയ്ക്ക് നഷ്ടപരിഹാരമായി എതിര്‍കക്ഷി Rs. 250 ( ഇരുന്നൂറ്റി അന്‍പത്) പരാതിക്കാരിക്ക് നÀskണ്ടതാണ്.

(iii.)          വ്യവഹാരച്ചെലവിനത്തില്‍ എതിര്‍കക്ഷി പരാതിക്കാരിക്ക് Rs. 500 (  അഞ്ഞൂറ് രൂപാ) ന Àskണ്ട ണ്ടതാണ്.

 മുകളില്‍ പറഞ്ഞതുകകള്‍ ഈ ഉത്തരവിന്റെ കോപ്പി കൈപ്പറ്റി മുപ്പത് ദിവസത്തിനകം നല്‍കുന്നില്ലയെങ്കില്‍ , ആ തുകകളുടെ കൂടെ പ്രതിവര്‍ഷം 12% എന്ന ക്രമത്തില്‍ പലിശQgb നല്കേണ്ടതാണ്.

(iv.) മുകളില്‍ സൂചിപ്പിച്ച തുകകള്‍ പരാതിക്കാരി കൈപ്പറ്റുന്നമുറയ്ക്ക് തര്‍ക്കത്തിനാധാരമായ സാരി എതിര്‍കക്ഷിയെ തിരികെ ഏല്‍പ്പിക്കേണ്ടതാണ്.

2011-eb EÜd ZkdsBey& cemb 13öeb lrQlfQfÀ sHeNÛfÀ hjm=ceÊxÓ¿ GÛjJd.                                               

                                                ZÓd                                                        sheÏ siecmd, xcú&.

GÛjJfÅ ^hkejb,

                                               ZÓd  

mrvfQ& mt^hÜd.                            X. jespTd, ^hmf[éd.

                                                  ZÓd

mf.xk. suKÂ, xcú&.

                     DvgyÍb

 

hjelfÊejÅ Yeib ^hceCÙÏ      :

1.    X1   ö                    :     hk&Óg jmrld

2.    X2   ö                    :     cjCmek#=h^lb

 

 

Xlf&k#f Yeib ^hceCb          :     Fï.

 

 

hjelfÊejÅ Yeib me#f          :    

 

 

 
 
[HONORABLE MR. A.RAJESH]
PRESIDENT
 
[HONORABLE MR. PROF:PAUL GOMEZ]
Member
 
[HONORABLE MRS. C.K.LEKHAMMA]
Member

Consumer Court Lawyer

Best Law Firm for all your Consumer Court related cases.

Bhanu Pratap

Featured Recomended
Highly recommended!
5.0 (615)

Bhanu Pratap

Featured Recomended
Highly recommended!

Experties

Consumer Court | Cheque Bounce | Civil Cases | Criminal Cases | Matrimonial Disputes

Phone Number

7982270319

Dedicated team of best lawyers for all your legal queries. Our lawyers can help you for you Consumer Court related cases at very affordable fee.