DISTRICT CONSUMER DISPUTES REDRESSAL COMMISSION ERNAKULAM
Dated this the 30th day of January, 2023
Filed on: 30/01/2020
PRESENT
Shri.D.B.Binu President
Shri.V.Ramachandran Member
Smt.Sreevidhia.T.N Member
CC.No. 48/2020
Between
COMPLAINANT
Johny, S/o. late M.C. Joseph, Moozhithottil House, 44/1091, Asoka Road, Kochi – 17.
VS
OPPOSITE PARTY
Executive Engineer, Kerala Water Authority, Water Works Sub Division, Kaloor, Kochi – 17, Ernakulam.
അന്തിമ ഉത്തരവ്
ഡി.ബി. ബിനു, പ്രസിഡൻറ്
1. പരാതിക്കാസ്പദമായ സംഗതികൾ
1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 12- വകുപ്പു പ്രകാരമാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത്. എച്ച്.എം.ടി. യിലെ ജോലിക്കാരനായ പരാതിക്കാരൻ മേൽ വിവരിച്ച മേൽവിലാസത്തിൽ ഒറ്റയ്ക്ക് താമസിച്ചു വരുന്നതും എതിർകക്ഷി സ്ഥാപനത്തിൽ നിന്നും ഇ.44/610/എൻ എന്ന വാട്ടർ കണക്ഷൻ ഉള്ളതും വർഷങ്ങളായി ടി. കണക്ഷൻ ഉപയോഗിക്കുകയും ചെയ്തു വരുന്നു. വളരെ വർഷങ്ങളായുള്ള ടി കണക്ഷൻ വീട്ടാവശ്യത്തിനായി മാത്രം എടുത്തിട്ടുള്ളതും എന്നാൽ 2019 മുതൽ എതിർകക്ഷി നല്കുന്ന ബില്ലിൽ “non-domestic “ എന്ന് ചേർത്ത് അപ്രകാരമുള്ള വർദ്ധനവോടുകൂടി അമിത തുക പരാതിക്കാരനിൽ നിന്നും ഈടാക്കുകയും ഈ വിവരം പല പ്രാവശ്യം പരാതിക്കാരൻ എതിർകക്ഷിയെ ധരിപ്പിച്ചുവെങ്കിലും എതിർകക്ഷി ടി ന്യൂനത പരിഹരിക്കാതെ പിന്നീട് നല്കിയ ബില്ലുകളിലും അധിക തുക ഈടാക്കി പരാതിക്കാരന് വലിയൊരു സംഖ്യ നഷ്ടം വന്നുവെന്നും പരാതിയിൽ പറയുന്നു.
2019 മുതലുള്ള ഒരു വർഷത്തെ ഇ44/610/എൻ കൺസ്യൂമർ നമ്പറിനെ സംബന്ധിച്ച സ്റ്റേറ്റ്മെൻറ് ലഭിക്കുന്നതിനായി, (പരാതിക്കാരനിൽ നിന്നും അധികമായി തുക വാങ്ങി എന്ന് ബോധ്യപ്പെടുത്തുന്നതിനായി) 02/01/2019 ന് പരാതിക്കാരൻ എതിർകക്ഷിക്ക് അയച്ച രജിസ്ട്രേഡ് നോട്ടീസ് എതിർകക്ഷി കൈപ്പറ്റിയെങ്കിലും പരാതിക്കാരൻറെ പരാതി പരിഹരിക്കുന്നതിനോ “non-domestic “ എന്ന് രേഖപ്പെടുത്തിയത് മാറ്റുന്നതിതിനോ എതിർകക്ഷി തയ്യാറാകാത്ത സഹചര്യത്തിലാണ് പരാതിക്കാരൻ പരിഹാരത്തിനായി കമ്മീഷനിൽ പരാതി സമർപ്പിച്ചത്.
പരാതിക്കാരൻ വീട്ടാവശ്യത്തിന് എടുത്തിട്ടുള്ള ഇ 44/610/എൻ നമ്പർ കണക്ഷൻ “non-domestic “ വിഭാഗം എന്ന് ചേർത്തിട്ടുള്ളത് നീക്കം ചെയ്യുന്നതിനും“non-domestic “ വിഭാഗത്തിൽ ചേർത്ത് പരാതിക്കാരനിൽ നിന്നും പലപ്പോഴായി എതിർകക്ഷി ഈടാക്കിയ 15,000/- രൂപ 12 ശതമാനം പലിയോടും കൂടിയും കൂടാതെ കോടതി ചെലവിനത്തിൽ 10,000/- രൂപയും അനുവദിച്ചുത്തരവാകണമെന്നാണ് പരാതിയിലെ ആവശ്യം.
2. നോട്ടീസ്
03/02/2020 ൽ കമ്മീഷനിൽ നിന്നും എതിർകക്ഷിക്ക് അയച്ച നോട്ടീസ് എതിർകക്ഷി കൈപ്പറ്റിയെങ്കിലും കമ്മീഷൻ മുമ്പാകെ ഹാജരാകാത്ത സാഹചര്യത്തിൽ എതിർകക്ഷിയെ ex-parte ആയി കമ്മീഷൻ പ്രഖ്യാപിച്ചു.
3. തെളിവ്
പരാതിക്കാരൻ തെളിവു സത്യവാങ്മൂലവും രണ്ട് രേഖകളും കമ്മീഷൻ മുമ്പാകെ സമർപ്പിക്കുകയും Exbt. A1 മുതൽ A14 വരെ ആയി രേഖപ്പെടുത്തുകയും ചെയ്തു. Exbt. A1 മുതൽ A14 വരെ എന്നിവയുടെ വിവരങ്ങൾ താഴെ പറയും പ്രകാരമാകുന്നു.
Exbt. A1: പരാതിക്കാരൻ എതിർകക്ഷിക്ക് നല്കിയ പരാതിയുടെ പകർപ്പ്
Exbt. A2: പോസ്റ്റൽ രസീത്
Exbt. A3: 05/03/2019 തിയതിയിലെ ബില്ലിൻറെ പകർപ്പ്
Exbt. A4: എതിർകക്ഷിയിൽ നിന്നും 19/06/2019 ന് ലഭിച്ച നോട്ടീസ്
Exbt. A5: 09/11/2017 തിയതിയിലെ ബില്ല്
Exbt. A6: 06/07/2017 തിയതിയിലെ ബില്ല്
Exbt. A7: 06/05/2019 തിയതിയിലെ ബില്ല്
Exbt. A8: 12/11/2015 തിയതിയിലെ ബില്ല്
Exbt. A9: 019/11/2019 ലെ രസീത്
Exbt. A10: 30/06/2019 ലെ രസീത്
Exbt. A11: 20/06/2019 ലെ രസീത്
Exbt. A12: 18/10/2022 ലെ നോട്ടീസിൻറെ പകർപ്പ്
Exbt. A13: പരാതിക്കാരൻ എതിർകക്ഷിക്ക് നല്കിയ പരാതിയുടെ പകർപ്പ്
Exbt. A14: പരാതിക്കാരൻ എതിർകക്ഷിക്ക് നല്കിയ പരാതിയുടെ പകർപ്പ്
തെളിവ് വിശകലനം
പരാതിക്കാരൻ ഹാജരാക്കിയ രേഖകൾ പരിശോധിച്ച തിൻറെയും പരാതിക്കാരനെ നേരിൽ കേട്ടതിൻറെയും അടി സ്ഥാനത്തിൽ കേസിൻറെ അന്തിമ തീർപ്പിനായി താഴെ പറയുന്ന പ്രസക്തമായി വിഷയങ്ങൾ പരിഗണിക്കേണ്ടതുണ്ട്.
(i) പരാതിക്കാരൻ ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം ഉപഭോക്താവാണോ?
(ii) പരാതിക്കാരന് എതിർകക്ഷിയുടെ ഭാഗത്തു നിന്നും ഏതെങ്കിലും വിധത്തിലുള്ള സേവനത്തിലെ അപര്യാപ്തതയോ അനുചിതമായ വ്യാപാര രീതിയോ ഉണ്ടായിട്ടുണ്ടോ?
(iii) ഉണ്ടെങ്കിൽ ആയതിന് എന്ത് നഷ്ട പരിഹാരം നല്കേണ്ടതായുണ്ട്?
(iv) കോടതി ചെലവ് നല്കേണ്ടതുണ്ടോ, എങ്കിൽ ആയതിന് എത്ര തുക നല്കണം?
1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 12 (1) (d) വകുപ്പ് പ്രകാരമുള്ള “ഉപഭോക്താവ്” എന്ന നിർവ്വചനത്തിൻറെ പരിധിയിൽ പരാതിക്കാരൻ വരുമോ എന്നതാണ് കമ്മീഷൻ ആദ്യമായി പരിശോധിച്ചത്. എം.സി. ജോസഫ് എന്ന പരാതിക്കാരൻറെ പിതാവിൻറെ പേരിലാണ് വാട്ടർ കണക്ഷൻ ഉള്ളത്. പിതാവിൻറെ മരണ ശേഷം പരാതിക്കാരൻ ഒറ്റയ്ക്ക താമസിക്കുന്ന വീട്ടിലാണ് വാട്ടർ കണക്ഷൻ ഉള്ളത്. വാട്ടർ ചാർജ്ജിൻറെ കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് എതിർകക്ഷി 19/06/2019 (Exbt. A4) അയച്ച നോട്ടീസ്, എതിർകക്ഷി നല്കിയ ബില്ലിൻറെ പകർപ്പ് (Exbt. A3) എതിർകക്ഷി നല്കിയ ഡിമാൻറ് നോട്ടീസ് (Exbt. A12) തുടങ്ങി Exbt. A1 മുതൽ Exbt. 14 വരെയുള്ള രേഖകൾ കമ്മീഷൻ വിശദമായി പരിശോധിച്ചു. 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 2.(b)(v) വകുപ്പ് പ്രകാരം, ഉപഭോക്താവ് മരിച്ചാൽ നിയമപരമായ അനന്തരാവകാശിക്ക് പരാതി നല്കാൻ അവകാശമുണ്ട്. അതിനാൽ (1) മത്തെ ചോദ്യത്തിന് പരാതിക്കാരന് അനുകൂലമായ നിലപാടാണ് കമ്മീഷൻ സ്വീകരിക്കുന്നത്.
Kerala Water Authority (Water Supply) Regulation 1991 ലെ 15- വകുപ്പ് ഇങ്ങനെ പറയുന്നു:
“15. Complaints to the nature of accuracy of water charges.-
a. Complaints if any, regarding the nature and/or accuracy of the water charges demanded, shall be made in writing to the Assistant Executive Engineer within 20 days of the delivery of the bill or receipt of the slab card as the case may be.
b. The Authority to exercise a revision of water charges in the demand bills already made and the corresponding corrections in water revenue accounts and ledgers shall be the Executive Engineer and in all such cases revision of water charge demands already made, the decision of the Executive Engineer shall be final:
Provided that clerical or other accounting errors found in the water charges demands and bills already made shall be corrected by the Assistant Executive Engineer with necessary correction in the ledger Accounts and records. “
ഉപഭോക്താവ് നല്കിയ പരാതിയിൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്വീകരിക്കേണ്ട നടപടികളാണ് ഈ വ്യവസ്ഥയിലുള്ളത്. പരാതിക്കാരൻ രണ്ട് പരാതികളാണ് (Exbt. A13, Exbt. A14) അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നല്കിയത്. ആയതിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് എതിർകക്ഷി പരാതിക്കാരനെയോ കമ്മീഷനെയോ ബോധ്യപ്പെടുത്തിയിട്ടില്ല. എതിർകക്ഷിയുടെ പരാതി പരിഹാര സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുന്നില്ല എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. ഇതുതന്നെ എതിർകക്ഷിയുടെ സേവനത്തിലെ അപര്യാപ്തതയായി കാണേണ്ടതുണ്ട്.
Kerala Water Authority (Water Supply) Regulation 1991 ലെ 16- വകുപ്പ് ഇങ്ങനെ പറയുന്നു:
“16. Conversion of domestic connection into non-domestic and vice-versa:-
(a) Whenever a change in the nature or occupancy of a premises occur entailing the owner or occupier of the premises a revision in water tariffs, the owner or occupier as the case may be shall bring the same to the notice of the Assistant Executive Engineer by a written application in Form No. X along with an application fee of Rs.5.00. the revision in water tariff, if found eligible by Assistant Executive Engineer shall be effected from the date of application or from such date as he may deem fit.
(b) The Assistant Executive Engineer shall convert a domestic connection to a non-domestic connection from such date as he may deem fit for the purpose of collecting water charges when the nature of occupancy of a premise is reported, by an officer duly authorised by him or the Authority, to have changed or the water supplied to the premises used for building purpose or other industrial, commercial or trade activities necessitating revision of tariff”
വെള്ളത്തിൻറെ ഉപഭോഗം ‘ഗാർഹികം’ എന്നും ‘ഗാർഹികേതരം’ എന്നും തരം തിരിക്കുകയും ഒരു കണക്ഷൻ മറ്റൊന്നിലേക്ക് മാറ്റുന്നതിനുമുള്ള നടപടിക്രമങ്ങളാണ് ഈ വ്യവസ്ഥയിലുള്ളത്. ഇതിൽ പറയുന്ന ഏതു കാരണത്താലാണ് പരാതിക്കാരൻറെ കണക്ഷൻ ‘ഗാർഹികേതരം’ എന്നാക്കി മാറ്റയതെന്ന് എതിർകക്ഷി വ്യക്തമാക്കിയിട്ടില്ല. അത്തരത്തിൽ കണക്ഷൻ മാറ്റുമ്പോൾ ചാർജ്ജ് വർദ്ധിക്കുന്നു എന്നതിനാൽ ഉപഭോക്താവിനെ അത് പ്രതികൂലമായി ബാധിക്കും. ഏതു കാരണത്താലാണ് അത്തരമൊരു തീരുമാനം എതിർകക്ഷി സ്വീകരിച്ചതെന്ന് അറിയാനുള്ള അവകാശ ഉപഭോക്താവിനുണ്ട്. ആ അവകാശവും ഇവിടെ ലംഘിക്കപ്പെട്ടു. ഇത് സ്വാഭാവിക നീതിയുടെ ലംഘനം കൂടിയാണ്. ഇത്തരമൊരു പരാതിയുമായി ഉപഭോക്താവ് കമ്മീഷനെ സമീപിച്ചപ്പോൾ കമ്മീഷൻ എതിർകക്ഷിയോട് വിശദീകരണം ചോദിച്ചുവെങ്കിലും അതിനോട് പ്രതികരിക്കാതെ നിരുത്തരവാദപരമായ സമീപനമാണ് എതിർകക്ഷി ഈ കേസിൽ അവലംബിച്ചത്.
പരാതിക്കാരൻ Exbt. A1 മുതൽ Exbt. 14 രേഖകളും തെളിവ് സത്യവാങ്മൂലവും കമ്മീഷൻ മുമ്പാകെ ഹാജരാക്കി. എതിർകക്ഷി കമ്മീഷൻ മുമ്പാകെ ഹാജരാകുകയോ ആക്ഷേപം സമർപ്പിക്കുകയോ ചെയ്തിട്ടില്ല.
03/02/2020 ൽ കമ്മീഷൻ എതിർകക്ഷികൾക്ക് അയച്ച നോട്ടീസ് എതിർകക്ഷി കൈപ്പറ്റിയെങ്കിലും കമ്മീഷനു മുമ്പാകെ ഹാജരാകാനോ ആക്ഷേപം സമർപ്പിക്കാനോ ഇവർ തയ്യാറാകാത്ത സാഹചര്യത്തിൽ എതിർകക്ഷിയെ എക്സ്-പാർട്ടിയായി കമ്മീഷൻ പ്രഖ്യാപിച്ചു. അതിനുശേഷവും കമ്മീഷൻ മുമ്പാകെ ഹാജരാകാനോ എക്സ്-പാർട്ടി ഉത്തരവ് റദ്ദാക്കുവാനോ യാതൊരു ശ്രമവും എതിർകക്ഷിയുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. കമ്മീഷൻറെ നോട്ടീസ് ലഭിച്ചിട്ടും രേഖാമൂലമുള്ള ആക്ഷേപം സമർപ്പിക്കുന്നതിന് എതിർകക്ഷിയുടെ ഭാഗത്ത് ബോധപൂർവ്വമായ വീഴ്ചയുണ്ടായി. പരാതിക്കാരൻ എതിർകക്ഷി ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അംഗീകരിക്കുന്നതിന് തുല്യമാണ്. 2017 (4) സി.പി.ആർ പേജ് 590 (എൻ.സി.) ഉത്തരവിൽ ബഹു. ദേശീയ കമ്മീഷൻ സമാനമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
എതിർകക്ഷിയുടെ ഈ പ്രവർത്തികൾ സേവനത്തിലെ ന്യൂനതയും അനുചിതമായ വ്യാപാര രീതിയുമാണെന്ന് പ്രകടമായി തെളിയിക്കാൻ പരാതിക്കാരന് കഴിഞ്ഞ സാഹചര്യത്തിൽ (ii), (iii), (iv) ചോദ്യങ്ങൾക്കുള്ള ഉത്തരം പരാതിക്കാരന് അനുകൂലമായി കമ്മീഷൻ തീർപ്പാക്കുന്നു. ആയതിൻറെ അടിസ്ഥാനത്തിൽ താഴെ പറയും വിധം ഉത്തരവാകുന്നു.
ഉത്തരവ്
1. എതിർകക്ഷി പരാതിക്കാരൻറെ ഇ.44/610/എൻ നമ്പർ വാട്ടർ കണക്ഷൻ “non-domestic “ എന്ന് തെറ്റായി രേഖപ്പെടുത്തിയത് “domestic “ എന്നാക്കി മാറ്റേണ്ടതാണ്.
2. പരാതിക്കാരനിൽ നിന്നും ഗാർഹികേതരാവശ്യത്തിനായി ഉപയോഗിച്ച വെള്ളത്തിൻറെ കരമായി കണക്കാക്കി എതിർകക്ഷി ഈടാക്കിയിട്ടുള്ള തുകയിൽ നിന്ന് ഗാർഹികാവശ്യത്തിനായി എന്ന നിരക്കിൽ മാത്രം പ്രസ്തുത കാലയളവിലെ തുക ഈടാക്കി കൊണ്ട് അധിക തുക പരാതിക്കാരന് തിരികെ നല്കേണ്ടതാണ്.
3. പരാതിക്കാരൻ അനുഭവിച്ച മാനസികവ്യഥയ്ക്കും സാമ്പത്തിക നഷ്ടത്തിനും പരിഹാരമായി 5,000/- രൂപ (അയ്യായിരം രൂപ മാത്രം) എതിർകക്ഷി പരാതിക്കാരന് നല്കേണ്ടതാണ്.
4. എതിർകക്ഷി പരാതിക്കാരന് കോടതി ചെലവിനത്തിൽ 3,000/- രൂപ (മൂവായിരം രൂപ മാത്രം) നല്കേണ്ടതാണ്.
ഈ ഉത്തരവിൻറെ ഒരു പകർപ്പ് എതിർകക്ഷിക്ക് ലഭിയ്ക്കുന്ന അന്നു മുതൽ 30 ദിവസത്തിനകം ഈ ഉത്തരവിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടതാണ്. അല്ലാത്തപക്ഷം മേൽ സൂചിപ്പിച്ച (1) ഉം (2) ക്രമനമ്പറുകളിലെ തുകക്ക് ഉത്തരവ് തിയതി മുതൽ ഉത്തരവ് നടപ്പിലാക്കുന്ന തിയതി വരെ 5.5 ശതമാനം പലിശയും നല്കേണ്ടതാണ്.
Pronounced in the open Commission on this the 30th day of January, 2023. /-
D.B.Binu, President
Sd/-
V.Ramachandran, Member
Sd/-
Sreevidhia.T.N, Member
Forwarded/by Order
Assistant Registrar.
APPENDIX
COMPLAINANT’S EVIDENCE
Exbt. A1: പരാതിക്കാരൻ എതിർകക്ഷിക്ക് നല്കിയ പരാതിയുടെ പകർപ്പ്
Exbt. A2: പോസ്റ്റൽ രസീത്
Exbt. A3: 05/03/2019 തിയതിയിലെ ബില്ലിൻറെ പകർപ്പ്
Exbt. A4: എതിർകക്ഷിയിൽ നിന്നും 19/06/2019 ന് ലഭിച്ച നോട്ടീസ്
Exbt. A5: 09/11/2017 തിയതിയിലെ ബില്ല്
Exbt. A6: 06/07/2017 തിയതിയിലെ ബില്ല്
Exbt. A7: 06/05/2019 തിയതിയിലെ ബില്ല്
Exbt. A8: 12/11/2015 തിയതിയിലെ ബില്ല്
Exbt. A9: 019/11/2019 ലെ രസീത്
Exbt. A10: 30/06/2019 ലെ രസീത്
Exbt. A11: 20/06/2019 ലെ രസീത്
Exbt. A12: 18/10/2022 ലെ നോട്ടീസിൻറെ പകർപ്പ്
Exbt. A13: പരാതിക്കാരൻ എതിർകക്ഷിക്ക് നല്കിയ പരാതിയുടെ പകർപ്പ്
Exbt. A14: പരാതിക്കാരൻ എതിർകക്ഷിക്ക് നല്കിയ പരാതിയുടെ പകർപ്പ്
OPPOSITE PARTIES’ EVIDENCE
ഇല്ല
Despatch date:
By hand: By post
kp/
CC No. 48/2020
Order Date:30/01/2020