Kerala

Trissur

CC/08/257

Gopi Chakkunnath - Complainant(s)

Versus

Kerala State Electricity Board - Opp.Party(s)

Adv.Praveen Mohan,Jophy Francis

30 Sep 2020

ORDER

CONSUMER DISPUTES REDRESSAL FORUM
AYYANTHOLE
THRISSUR-3
 
Complaint Case No. CC/08/257
( Date of Filing : 05 Apr 2008 )
 
1. Gopi Chakkunnath
Managing Partner,Gopika packaging Industries,Thiruvilwamala
Thrissur
Kerala
...........Complainant(s)
Versus
1. Kerala State Electricity Board
Thiruvananthapuram Rep by Secretary
Thiruvananthapuram
Kerala
2. Asst.Engineer
Electrical Section,Thiruvilwamala
Trissur
Kerala
............Opp.Party(s)
 
BEFORE: 
 HON'BLE MR. C.T.Sabu PRESIDENT
 HON'BLE MR. Dr.K.Radhakrishnan Nair MEMBER
 HON'BLE MRS. Sreeja.S MEMBER
 
PRESENT:Adv.Praveen Mohan,Jophy Francis, Advocate for the Complainant 1
 
Dated : 30 Sep 2020
Final Order / Judgement

 

                                      O R D E R

By  Dr.K.Radhakrishnan Nair, Member :

 

           ഹർജി സംഗതികൾ  പരാതിക്കാരൻ ചെറുകിട    വ്യവസായ  റെജിസ്ട്രേഷൻ ഉള്ള ഒരു യൂണിറ്റിന്റെ മാനേജിങ് പാർട്ടണർ ആണ്.  നേരിട്ടും അല്ലാതെയും അൻപതോളം പേർക്ക് തൊഴിൽ നൽകി വരുന്നു .  ഭൂരിഭാഗവും പിന്നോക്കാവസ്ഥയിൽ ജീവിക്കുന്ന സ്ത്രീകളാണ് .  യൂണിറ്റിൽ നിന്ന് ലഭിക്കുന്ന വരുമാനമാണ്  പരാതിക്കാരന്റെയും കുടുംബത്തിന്റെയും ഏക വരുമാനമാർഗം .  പരാതിക്കാരൻ എതൃകക്ഷികളുടെ 12229LTIV  നമ്പർ  ഉപഭോക്താവാണ് .  യാതൊരു മുടക്കവുമില്ലാതെ വൈദ്യുതി  ചാർജ് ബിൽ പ്രകാരം  അടച്ചുവരുകയുമായിരുന്നു.  എന്നാൽ  11/9/2006 ൽ  61,359 രൂപയ്ക്കു  20138 നമ്പർ ഉള്ള ബിൽ അഡിഷനലായി തന്നിട്ടുള്ളതും പ്രസ്തുത ബില്ലിൽ  8/02 മുതൽ 10/02 വരെ omission multiplication facto  X40 = 37198 രൂപ എന്നും 11/3 to 1/04  വരെ 16,399 രൂപ എന്നും   power meter replaced 7762എന്നും കൂടി ആകെ 61359 രൂപ എന്നും രേഖപ്പെടുത്തിയിട്ടുള്ളതാണ് .  എന്നാൽ ബില്ലിൽ പ്രസ്താവിച്ചിട്ടുള്ള തിയ്യതികളിൽ പരാതിക്കാരൻ കൃത്യമായി വൈദ്യുതി ബിൽ അടച്ചുവന്നിട്ടുള്ളതാണ് .  തിരുവില്വാമല  വൈദ്യുത ഓഫീസിൽ തിരക്കിയപ്പോൾ ബിൽ പ്രകാരമുള്ള തുക കാലഹരണപ്പെട്ടുപോയതാണെന്നും ആയതു അടക്കേണ്ടതില്ലയെന്നു നേരിട്ട്  അറിയിച്ചിട്ടുള്ളതും ആണ് .  ശേഷമുള്ള എല്ലാ ബില്ലുകളും മുടക്കം കൂടാതെ അടച്ചുവരികയും  ചെയ്തു .    11/9/2006ൽ  എതൃകക്ഷികൾ യൂണിറ്റിലേക്ക് നേരിട്ട് വന്ന് ടി ബിൽ പ്രകാരമുള്ള തുക ഉടൻതന്നെ അടക്കണമെന്നും അടച്ചില്ലെങ്കിൽവൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നു അറിയിക്കുകയും ചെയ്തു .  കടുത്ത ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുകയും കർക്കശ നിലപാട് സ്വീകരിക്കുകയും ചെയ്തതിന്റെ വെളിച്ചത്തിൽ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ,  ചീഫ് എഞ്ചിനീയർ, മന്ത്രിമാർ തുടങ്ങി ഉത്തരവാദപ്പെട്ടവർക്ക്‌  രേഖാമൂലം പരാതി നൽകുകയും ചെയ്തു .  തുടർനടപടികൾ സ്വീകരിക്കാതിരുന്നതിന്റ്റെ  അടിസ്ഥാനത്തിൽ എതൃകക്ഷികളെ ഭയന്ന് ‌പരാതിക്കാരന്റെ   സ്ഥാപനത്തിലെ തൊഴിലാളികൾ പട്ടിണി കിടക്കുന്നതു ഒഴിവാക്കുവാൻ വേണ്ടിയും സമ്മർദ്ദത്തിലായ പരാതിക്കാരൻ 30,680 രൂപ അടക്കുവാൻ നിർബന്ധിതനാകുകയും ഒരു സെക്യൂരിറ്റി എന്ന നിലയിൽ പ്രസ്തുത തുക കെട്ടിവെക്കുകയും ചെയ്തു .  ഉന്നത അധികാരികൾക്ക് പരാതി കൊടുത്തതിന്റെ വിദ്വേഷത്താൽ 1/4/08ൽ വീണ്ടും വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനുള്ള അറിയിപ്പ് നൽകുകയും ചെയ്തിട്ടുള്ളതാണ് .  പ്രസ്തുത അറിയിപ്പിലെ വസ്തുതകൾ സത്യത്തിനു നിരക്കാത്തതാണ് .  എതൃകക്ഷികൾ 11/9/2006 ൽ നൽകിയ ബിൽ നിയമവശാലോ കാര്യവശാലോ   വഹിക്കാവുന്നതല്ല .  ദുരുദ്ദേശത്തോടും അനർഹ ലാഭം ഉണ്ടാക്കുന്നതിനും വേണ്ടിയാണു ചെയ്തിട്ടുള്ളതെന്നും സേവനത്തിൽ വന്ന ഗുരുതരമായ സേവന ന്യൂനതയും അനുചിത വ്യാപാരവൃത്തിയുടെ ഭാഗമാണെന്നും പരാതിക്കാരൻ ആരോപിക്കുന്നു .  ആയതിനാൽ സെക്യൂരിറ്റി എന്ന നിലയിൽ കെട്ടി വെച്ച  30,680 രൂപയും  മാനസികക്ലേശങ്ങൾക്കു  10,000 രൂപ നഷ്ടപരിഹാരവും പലിശ സഹിതം കോടതി ചെലവായ 3,000 രൂപയോടൊപ്പം എതൃകക്ഷികൾ നൽകുവാൻ ഉത്തരവാകേണ്ടതന്നെന്നു വിനയപൂർവം ആവശ്യപ്പെടുന്നു .  അനുകൂല വിധി നൽകിയില്ലെങ്കിൽ പരാതിക്കാരന്റെയും ഒട്ടനവധി  വ്യക്തികളുടെയും ഉപജീവനമാർഗം എന്നന്നേക്കുമായി തടസ്സപ്പെടുകയും ചെയ്യുന്നതാണ് . 

            2.ഹർജി ഫയലിൽ സ്വീകരിച്ചു .  എതൃകക്ഷികൾക്കു നോട്ടീസ് ഉത്തരവായി .  കമ്മീഷൻ മുമ്പാകെ ഹാജരായി  ആക്ഷേപം ബോധിപ്പിച്ചു .  പരാതി കാര്യവശാലോ നിയമവശാലോ  നിലനിൽക്കുന്നതല്ല .  വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്നതിനാൽ S.2(d) പ്രകാരം ഉപഭോക്താവല്ലെന്നും കമ്മീഷന്റെ പരിധിയിൽ വരാത്തതുമാണ് .  ഇലക്ട്രിസിറ്റി ബോർഡിലെ തൃശൂർ റീജിയണൽ ഓഡിറ്റ് ഓഫീസറുടെ റിപ്പോർട്ട് പ്രകാരം യഥാർത്ഥത്തിൽ അടക്കേണ്ട തുകയേക്കാൾ കുറവ് സംഖ്യ ക്കുള്ള ബില്ലുകൾ മാത്രമേ കൊടുത്തിട്ടുള്ളു  എന്നും അത് പ്രകാരമുള്ള സംഖ്യകൾ മാത്രമേ അടച്ചിട്ടുള്ളു എന്നും കണ്ടതിനാൽ പരാതിക്കാരൻ നിയമപ്രകാരം അടക്കേണ്ട സംഖ്യ കണക്കാക്കി ബില്ലുകൾ കൊടുക്കുവാനുള്ള നിർദ്ദേശം ലഭിച്ചതനുസരിച്ചു61,359 രൂപ കൂടി അടക്കേണ്ടതായി കാണുകയും അതനുസരിച്ചുള്ള ഡിമാൻഡ് നോട്ടീസ് കൊടുക്കുകയും പരാതിക്കാരൻ കൈപ്പറ്റുകയും ചെയ്തിട്ടുള്ളതാണ് .  മുൾട്ടിപ്ലിക്കേഷൻ ഘടകം 40 കൂടി  കണക്കാക്കാൻ വിട്ടുപോയതിനാൽ 37,198 രൂപയുടെ കുറവാണു സംഭവിച്ചത് .  ടി സംഖ്യ  കൺസ്യൂമർ അടക്കുവാൻ ബാധ്യസ്ഥനാണ്.  പരാതിക്കാരന്റെ  മീറ്റർ 11/2003 ൽ കേടായതിനാൽ മാറ്റിയിരുന്നു .  പ്രസ്തുത മീറ്ററിൽ റീഡിങ് എടുക്കുമ്പോൾ ഗുണനഘടകം  10 ആണ്  എടുക്കേണ്ടത് .   12/2003 മുതൽ 1/2004 വരെ   5 ആണ്  ഗുണനഘടകം  ആയി എടുത്തത് .  അവിടെ വന്ന കുറവ്  16,399 രൂപയും പ്രസ്തുത തുക 11/9/2006 ലെ ബില്ലിൽ  ഉൾപ്പെടുത്തുകയുമാണ് ഉണ്ടായത്.    മീറ്ററിന്റെ  സാങ്കേതികതക്കനുസരിച്ചു  അംഗീകരിക്കപ്പെട്ട ഒരു കൃത്യ ഘടകം  ഉപയോഗിച്ചു  മീറ്ററിൽ കാണുന്ന റീഡിങ് ഗുണിച്ചാണ്  കൃത്യമായ ഉപയോഗം തിട്ടപ്പെടുത്തുക .  ആയതിനാൽ ബന്ധപ്പെട്ട നിയമങ്ങൾ പ്രകാരം ഉപയോഗിച്ച വൈദ്യുതിയുടെ വില നൽകുവാൻ പരാതിക്കാരൻ ബാധ്യസ്ഥനാണ്  എന്ന് എതൃകക്ഷികൾ പ്രസ്താവിക്കുന്നു .  പരാതിക്കാരന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുവാൻ തവണകൾ  അനുവദിക്കുന്നതിനും എതൃകക്ഷികൾ തയ്യാറാണ് .   11/2003 ൽ മീറ്റർ മാറ്റി കഴിഞ്ഞപ്പോൾ കൂടുതൽ ഉപയോഗം റിക്കാർഡ് ചെയ്തു എന്നും അത് പ്രകാരം ആറു മാസത്തെ പുറകിലുള്ള കാലയളവ് കൂടി കണക്കിലെടുത്തു ആവറേജ് ഉപയോഗം കണക്കു കൂട്ടുമ്പോൾ ബോർഡിന്  7762 രൂപ കൂടി ലഭിക്കേണ്ടതുണ്ടെന്നും  അത് കൂടി   11/9/2006ലെ  ബില്ലിൽ ഉൾകൊള്ളിച്ചിട്ടുണ്ടെന്നും എതൃകക്ഷികൾ ബോധിപ്പിക്കുന്നു.    അപ്രകാരം മേൽ  രേഖപ്പെടുത്തിയ  37,198, 16,339 & 7,762 രൂപ കൂടി 61,359 ആണ് പരാതിക്കാരൻ  അടക്കേണ്ടത്.  പ്രസ്തുത തുക അടക്കേണ്ട എന്ന പ്രസ്താവന ശരിയല്ല .  വേണ്ട വിധത്തിലുള്ള പരിശോധന വിദഗ്ദർ  ചെയ്തതിനുശേഷമാണ് ഡിമാൻഡ് നോട്ടീസ് നൽകിയിട്ടുള്ളത് .  മറിച്ചുള്ള എല്ലാ പ്രസ്താവനകളും എതൃകക്ഷികൾ നിഷേധിക്കുന്നു .  പരാതിക്കാരന് നൽകിയിട്ടുള്ള ബില്ലിൽ അഡിഷണൽ ചാർജോ  പലിശയോ കണക്കാക്കിയിട്ടില്ല .  ബില്ല് ചെയ്തതിൽ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിൽ ഏതു കാലത്തും അത് തിരുത്തി യഥാർത്ഥ തുക ഈടാക്കുവാൻ അവകാശം ഉണ്ടെന്നു കേരള ഹൈക്കോടതിയുടെ ഒരു വിധിയിൽ പ്രഖ്യാപിച്ചിട്ടുണ്ട് .  ബില്ലിന് കാലഹരണദോഷവുമില്ല .  ട്രാവൻകൂർ കെമിക്കൽസ് കേസിൽ  (1994(1)KLT249) കറന്റ്   ചാർജ്  അടക്കേണ്ടുന്ന നിശ്ചിത തിയതി അതിനുള്ള ബിൽ നല്കുന്നതുമുതൽക്കാണെന്നുംഅല്ലാതെ അത് ഉപയോഗിച്ച കാലയളവിലെ അടിസ്ഥാനപ്പെടുത്തി അല്ല  എന്നും വിധി പ്രഖ്യാപിച്ചിട്ടുണ്ട് .  ആയതിനാൽ   ബാക്കി സംഖ്യ 30,679 രൂപ നിയമ പ്രകാരം ഉള്ള പലിശയോടുകൂടി അടക്കുവാനുള്ള ഉത്തരവുണ്ടാകണമെന്നു ആവശ്യപ്പെടുന്നു .  പരാതിക്കാരൻ ഇടക്കാല ഉത്തരവിനായി സമർപ്പിച്ച അപേക്ഷ കമ്മീഷൻ അനുവദിക്കുകയും നിലവിലെ സ്ഥിതി (statusquo) തുടരുവാൻ കൽപ്പിക്കുകയും ചെയ്തിട്ടുണ്ട് .  തുടർന്ന്  രണ്ടു പ്രാവശ്യം ഹൈക്കോടതിയിലും സ്റ്റേറ്റ് കമ്മീഷനിലും ആവലാതികൾ ബോധിപ്പിച്ചു .  ചില നിർദേശങ്ങളോട് ഉപഭോക്തൃ ഫോറത്തിന്റെ തീരുമാനത്തിന് മേൽ കോടതികൾ വിടുകയായിരുന്നു .  അപ്രകാരമുള്ള നിർദേശങ്ങൾക്ക് വിധേയമായി കേസ് തുടർ വിചാരണക്കും കൂടുതൽ തെളിവുകൾക്കുമായി മാറ്റി . 

            3.കേസിന്റെ അവസാനതീർപ്പിനായി താഴെ പറയുന്ന പ്രസക്ത വിഷയങ്ങൾ പരിഗണിക്കുന്നു .

1.എതൃകക്ഷിയുടെ ഭാഗത്തു എന്തെങ്കിലും സേവന ന്യൂനതയോ അനുചിത വ്യാപാരവൃത്തിയോ  ഉണ്ടായിട്ടുണ്ടോ? 

2.ഉണ്ടെങ്കിൽ എന്തൊക്കെയാണ് പ്രതിവിധികളും ചെലവുകളും അനുവദിക്കുക?     

                4.ഇരുകക്ഷികളും തെളിവുസത്യവാങ്മൂലം ഹാജരാക്കി .  ഒപ്പം രേഖകളും .  പരാതിക്കാരൻ എട്ടു രേഖകൾ സമർപ്പിച്ചു .  രേഖകൾ  P1 to P8    എന്ന് അടയാളപ്പെടുത്തി.  രേഖ1 11/9/2006   ൽ നൽകിയ ബിൽ, P2 പരാതിക്കാരൻ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്കു നൽകിയ പരാതി,  P3 30,650രൂപ അടച്ച  രസീത് , P4പരാതിക്കാരന്റെ പേർക്കയച്ച   KSEBയുടെ കത്ത് ,  P5 KSEB രസീതികൾ ,  P6 KSEB രസീതികൾ , P7 KSEB യുടെ 8,184 രൂപയുടെ രസീതുകൾ ,  P8 3/12/07 ൽ ഹാജരാക്കിയ   KSEB രസീത് Rs.12,172 .  എതൃകക്ഷി ആറു രേഖകൾ ഹാജരാക്കി .   രേഖകൾ R1 to R6 എന്നിങ്ങനെ  അടയാളപ്പെടുത്തി .   R1 ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ നടപടിക്രമങ്ങളും ഉത്തരവും, R2 പാർട്ണർ ഷിപ് ആധാരത്തിന്റെ പകർപ്പ് , R3 പരിശോധന റിപ്പോർട്ട് റീജിയണൽ ഓഡിറ്റ് ഓഫീസ്‌, R4 AXEക്കു   9/10/13 ൽ കൊടുത്ത കത്തിന്റെ പകർപ്പ്, R5 വൈദ്യുത മന്ത്രിക്കു നൽകിയ മറുപടി , R6പരിശോധന റിപ്പോർട്ട്(Asst. Audit Officer) .  പരാതിക്കാരനെ എതിർ വിസ്താരം ചെയ്തു PW1.  എന്നും  എതൃകക്ഷിയുടെ പ്രതിനിധിയെയും  എതിർവിസ്താരം ചെയ്തു  RW1 എന്നും അടയാളപ്പെടുത്തി.   

                5.ഇരുകക്ഷികളും ഹാജരാക്കിയ രേഖകളും തെളിവ് സത്യവാങ്‌മൂലവും എതിർ വിസ്താരമൊഴികളും പരിശോധിച്ചതിൽ നിലവിൽ സ്വീകരിച്ച മാനദണ്ഡങ്ങളുടെ നിയമപരമായ സാധുത കമ്മീഷനെ ബോധ്യപ്പെടുത്തുവാൻ എതൃകക്ഷികൾക്കു കഴിഞ്ഞിട്ടില്ല .  നിലവിലുള്ള 2003 ലെ വൈദ്യുതി നിയമം 56(2)  അനുസരിച്ചു രണ്ടു വർഷം കഴിഞ്ഞതിനാൽ  കാലഹരണ ദോഷം ഉണ്ട് .   പതിമൂന്നാം ലോകസഭ   മുമ്പാകെ 19/12/2002  ൽ ഊർജ വകുപ്പിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് പറയുന്നത്  സെക്ഷൻ  56 ചേർത്തിട്ടുള്ളത്   1910 നിയമത്തിലെ  സെക്ഷൻ  24 അനുസരിച്ചാണ് .  രണ്ടു വര്ഷത്തിനുമുന്പുള്ള  കുടിശ്ശികക്കുമേൽ  ഇപ്രകാരമുള്ള  നിയന്ത്രണം ഏർപ്പെടുത്തുന്നതിന് വ്യക്തമായ  കാരണങ്ങളുണ്ട്.  മേൽ പ്രകാരമുള്ള  കുടിശ്ശിക തുടർന്നുള്ള  ബില്ലുകളിൽ കാണിക്കുന്നില്ലെങ്കിൽ  നിയന്ത്രണം ബാധകമാണ് .  ഈ വകുപ്പ്  ചേർത്തതിന്  പൗവർ മിനിസ്ട്രി അടിവരയിട്ടു പറയുന്നു . “It has been considered necessary to provide for such a  restriction to protect the consumers from arbitrary billing”. എതൃകക്ഷികളുടെ പ്രവൃത്തിയിൽ പ്രത്യേകിച്ച്  ബില്ലിംഗ്  തയ്യാറാക്കിയ രീതിയിൽ ഏകപക്ഷീയത (Arbitrary)  പ്രകടമായി കാണുന്നു .  പത്രികയിൽ പ്രസ്താവിക്കുന്നതുപോലെ മീറ്ററിന്റെ സാങ്കേതികതക്കനുസരിച്ചു അംഗീകരിക്കപ്പെട്ട ഒരു  കൃത്യ  ഘടകം  ഉപയോഗിച്ചു  മീറ്ററിൽ  കാണുന്ന  റീഡിങ്  ഗുണിച്ചാണ്  കൃത്യമായ  ഉപയോഗം  തിട്ടപ്പെടുത്തുന്നത് .  ഉപഭോക്താവിന് മാത്രമല്ല കമ്മീഷന്റെയും പ്രസ്തുത  ബില്ലിംഗിന്റെ സുതാര്യതയും  മറ്റും ബോധ്യപ്പെടുത്തുവാൻ  എതൃകക്ഷികൾക്കു കഴിഞ്ഞിട്ടില്ല .  വിശദീകരിക്കാൻ  കഴിഞ്ഞിട്ടില്ലാത്ത  അവ്യക്തത ബില്ലിംഗ് രീതിയിൽ  നിഴലിക്കുന്നുണ്ട് .  11//3/2003 ൽ  മീറ്റർ  മാറ്റിക്കഴിഞ്ഞപ്പോൾ  കൂടുതൽ  ഉപയോഗം  റിക്കാർഡ് ചെയ്തെന്നും  അതുപ്രകാരം  ആറു മാസത്തെ  പുറകിലുള്ള  കാലയളവുകൂടി കണക്കിലെടുത്തു  ആവറേജ് ഉപയോഗം  കണക്കു കൂട്ടുമ്പോൾ ബോർഡിന്  7,762 രൂപ കൂടി ലഭിക്കേണ്ടതുണ്ടെന്നും എതൃകക്ഷികൾ  ബോധിപ്പിക്കുന്നുണ്ട് .  നിയമത്തിന്റെ പരിരക്ഷ ഉണ്ടെന്നു  തോന്നാമെങ്കിലും നിയമം  നടപ്പാക്കുന്ന രീതിയിൽ  കടന്നു കൂടിയ പിഴവുകൾ  ഒഴിവാക്കുവാൻ  എതൃകക്ഷികൾക്കു ഉത്തരവാദിത്വം ഉണ്ട് .    ഉപഭോക്താവിന് നേരിടേണ്ടിവരുന്ന  ബുദ്ധിമുട്ടുകൾ സ്റ്റാറ്റ്യൂട്ടറി അതോറിറ്റികൾ  പ്രത്യേകിച്ച്  സേവനമേഖലയിൽ  കൂടുതൽ ലക്ഷ്യമിട്ടു  പ്രവർത്തിക്കുമ്പോൾ  മനസ്സിലാക്കേണ്ടതുണ്ട് .  കൃത്യമായി  അടച്ചു കൊണ്ടിരിക്കുകയും ചെയ്തു വരുന്ന ഒരു ഉപഭോക്താവിന്  ഇടിവെട്ടിയപോലെ  ഒരു ഭീമമായ  ബില്  നൽകുമ്പോൾ  താളം തെറ്റുന്നത്  ഒരു കുടുംബം മാത്രമല്ല അനവധി കുടുംബങ്ങളാണ് .  ഒരു ചെറുകിട വ്യവസായ യൂണിറ്റ് എന്നത്  പലരുടെയും ഉപജീവനമാർഗം ആണ് .  ആയതിനാൽ നിയമമനുസരിച്  തീരുമാനം എടുക്കുമ്പോൾ ഒരു ഉപഭോക്തൃ കമ്മീഷന് പ്രത്യേകിച്ച് ഉപഭോക്തൃസംരക്ഷണം  കരുതലോടെ സംരക്ഷിക്കേണ്ടതായിട്ടുണ്ട് .  ആയതുകൊണ്ടുതന്നെ LICI Vs. T.Balaiah Chodar (2004) I CPJ 67 (NC)  എന്ന കേസിലെ വിധി അനുകരിക്കേണ്ടതുണ്ട് .  ഇപ്രകാരമുള്ള തെറ്റുകൾക്ക്മ്പനിതന്നെ ബാധ്യതഏറ്റെടുക്കണമെന്ന് വിധി ന്യായം പറയുന്നു .  മേഴ്‌സി ഹോട്ടൽ   Vs. കേരള വാട്ടർ അതോറിറ്റി  (2019(4) KHC 127 കേസിലും  മൂന്നു വർഷം കഴിഞ്ഞിട്ടുള്ള കുടിശ്ശിക ഈടാക്കുവാൻ വാട്ടർ അതോറിറ്റിക്ക് അവകാശം ഇല്ല എന്ന് വിധിച്ചിട്ടുണ്ട് .  വാട്ടർ അതോറിറ്റിയും ബോർഡും വ്യത്യസ്ത കാറ്റഗറി ആണെന്ന് വാദിച്ചാൽപോലും ഉത്തരവിന്റെ സന്ദേശം വ്യക്തവും സുദൃഢവും ആണ്.  സുപ്രീം കോടതിയുടെ  പ്രസിദ്ധമായ വൈറ്റ് വാഷർ കേസിൽ  (2014 KHC 4818) (2015 (4) SCC 334) വിധിച്ചതുപോലെ .  മുകളിൽ വിശദീകരിച്ച കേസിൽ ഒരു വിരമിച്ച പെൻഷനറുടെ പെൻഷനിൽ നിന്നും തെറ്റായി വർഷങ്ങൾക്ക് മുൻപ് നൽകിയ തുക കുടിശ്ശികയായി പിരിക്കുവാൻ എടുത്ത തീരുമാനമാണ് സുപ്രീം കോടതി വിലക്കിയത് . എതൃകക്ഷി പരാതിപ്പെട്ട പോലെ ഉപജീവനത്തിനായി നടത്തുന്ന സ്ഥാപനമെന്ന നിലയിൽ ഉപഭോക്താവല്ല എന്ന വാദം ജിതേന്ദ്ര കേശ Vs.  അശോക്‌ലൈലാൻഡ് ലിമിറ്റഡ്  2008(2) CPJ 177എന്ന വിധിയെ അനുകരിച്ചു അംഗീകരിക്കുന്നില്ല .    It suggests with regard to livelihood that return from any activity which would earn sufficient amount to maintain himself and his family with reasonable comforts of life  എതൃകക്ഷി സുപ്രീം കോടതിയുടെ അടുത്ത കാലത്തു വിധിച്ച ഒരു കേസ് സിവിൽ അപ്പീൽ നമ്പർ 1672 of 2020  കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി .  പ്രസ്തുത കേസിലും ഇപ്രകാരം ആണ് ഉത്തരവിട്ടത്.  “It was further directed that the Appellant Corporate would not be permitted to recover the additional  demand from the respondent in this case and only the questions of law would be determined.  Being the facts of this instant case related to the year 2002 and the law applicable to this case since then fairly and squarely applicable and as analysed  by various courts specifically   our Apex Court this Forum is convinced  and right to give a verdict in favour of the complainant. എതൃകക്ഷികൾക്കു നൽകിയ ബില്ല് മുറപ്രകാരമല്ലാത്തതിനാൽ സേവനത്തിൽ ന്യൂനതയുണ്ടെന്നു വിധിക്കുന്നു . 

                6.പ്രതിവിധിയും ചെലവും : എതൃകക്ഷി നൽകിയ രേഖ പി1  ഡിമാൻഡ് നോട്ടീസും ബില്ലും ഇതിനാൽ റദ്ദു ചെയ്യുന്നു .  അടച്ച തുക 9% പലിശയോടുകൂടി ഇനിയുള്ള ബില്ലുകളിൽ അഡ്ജസ്റ്റ് ചെയ്യുവാനും ഉത്തരവിടുന്നു .   No order as to compensation and cost. പരാതി മേൽപ്രകാരം അനുവദിക്കുന്നു .

            Dictated to the Confidential Assistant, transcribed by her, corrected by me and pronounced in the open Commission  this the  30th   day  of   September 2020.

 

Sd/-                      Sd/-                                          Sd/-

Sreeja.S                Dr.K.Radhakrishnan Nair         C.T.Sabu                       

Member                Member                                    President                           

 

                                      Appendix

Complainant’s Exhibits

Ext.P1  11/9/2006   ൽ നൽകിയ ബിൽ,

Ext.P2  പരാതിക്കാരൻ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്കു നൽകിയ പരാതി, 

Ext.P3  30,650രൂപ അടച്ച  രസീത് ,

Ext.P4  പരാതിക്കാരന്റെ പേർക്കയച്ച   KSEBയുടെ കത്ത് , 

Ext.P5  KSEB രസീതികൾ ,

Ext.P6  KSEB രസീതികൾ ,

Ext.P7  KSEB യുടെ 8,184 രൂപയുടെ രസീതുകൾ , 

Ext.P8  3/12/07 ൽ ഹാജരാക്കിയ   KSEB രസീത് Rs.12,172  

Complainant’s witness

PW1 – Gopi Chakkunnath

Opposite parties Exhibits    

Ext.R1 ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ നടപടിക്രമങ്ങളും ഉത്തരവും,

Ext.R2 പാർട്ണർ ഷിപ് ആധാരത്തിന്റെ പകർപ്പ് ,

Ext. R3 പരിശോധന റിപ്പോർട്ട് റീജിയണൽ ഓഡിറ്റ് ഓഫീസ്‌,

Ext.R4 AXEക്കു   9/10/13 ൽ കൊടുത്ത കത്തിന്റെ പകർപ്പ്,

Ext.R5 വൈദ്യുത മന്ത്രിക്കു നൽകിയ മറുപടി ,

Ext.R6പരിശോധന റിപ്പോർട്ട്(Asst. Audit Officer)    

Opposite Parties Witness

RW1 – Biju Francis

         

                                                                                       Id/-

                                                                                      Member

 

 
 
[HON'BLE MR. C.T.Sabu]
PRESIDENT
 
 
[HON'BLE MR. Dr.K.Radhakrishnan Nair]
MEMBER
 
 
[HON'BLE MRS. Sreeja.S]
MEMBER
 

Consumer Court Lawyer

Best Law Firm for all your Consumer Court related cases.

Bhanu Pratap

Featured Recomended
Highly recommended!
5.0 (615)

Bhanu Pratap

Featured Recomended
Highly recommended!

Experties

Consumer Court | Cheque Bounce | Civil Cases | Criminal Cases | Matrimonial Disputes

Phone Number

7982270319

Dedicated team of best lawyers for all your legal queries. Our lawyers can help you for you Consumer Court related cases at very affordable fee.