DISTRICT CONSUMER DISPUTES REDRESSAL COMMISSION ERNAKULAM
Dated this the 30th day of October, 2024
Filed on: 16/02/2023
PRESENT
Shri.D.B.Binu President
Shri.V.Ramachandran Member
Smt.Sreevidhia.T.N Member
CC.No. 111/2023
COMPLAINANT
Rajeswari T.A, MIG-16, Shanthinagar, Koovappadam, Cochin-682 002
VS
OPPOSITE PARTY
Keney Fernandus, C/C/8/1018, Kocheri Parambu, Pandikudy, Cochin-682 002
ഉത്തരവ്
ഡി.ബി. ബിനു, പ്രസിഡൻറ്
- പരാതിക്കാസ്പദമായ സംഗതികൾ
2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 35- വകുപ്പു പ്രകാരമാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത്. എതിർകക്ഷിയുടെ സേവനത്തിലെ ന്യൂനതമൂലം പരാതിക്കാരിക്കുണ്ടായ സാമ്പത്തിക നഷ്ടത്തിനും മാനസിക ക്ലേശത്തിനും നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഈ പരാതി സമർപ്പിച്ചത്.
പരാതിക്കാരി വീടിനോട് ചേര്‍ന്ന് ഒരു മുറിയും അടുക്കള ഭാഗവും വലുതാക്കാനുമായി ഈ കേസിലെ എതിര്‍കക്ഷിയായ കോണ്‍ട്രാക്ടറെ ഏല്‍പ്പിച്ചു. എതിര്‍കക്ഷി അതിനായി 3,69,000/- രൂപയുടെ ഒരു എസ്റ്റിമേറ്റ് തയ്യാറാക്കി പരാതിക്കാരിക്ക് നല്‍കി. മൂന്ന് ലക്ഷത്തി പതിനായിരം രൂപ എതിര്‍കക്ഷി പരാതിക്കാരിയില്‍ നിന്നും ഇതിനായി വാങ്ങി. മൂന്ന് വശം ചുമര് കെട്ടി വാര്‍ത്ത് ഒരു വാതിലും മൂന്ന് ജനല്‍ കട്ട്ലും വെച്ചതിനു ശേഷം എതിര്‍കക്ഷി നിര്‍മ്മാണം നിര്‍ത്തിപോയി. ഫോണ്‍ വിളിച്ചാല്‍ എതിര്‍കക്ഷി എടുക്കാതെയായി. പോലീസില്‍ പരാതിപ്പെട്ട് ഒരു മാസത്തോളം കാത്ത് നിന്നു. വനിതാകമ്മീഷനിലും പരാതിപ്പെട്ടു. വീടിന്‍റെ അവശേഷിക്കുന്ന നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഒരു ലക്ഷം രൂപ അധികമായി ചെലവഴിക്കേണ്ടി വന്നു. വെറും രണ്ട് ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമേ എതിര്‍കക്ഷി നാളിതുവരെ ചെയ്തിട്ടുള്ളൂ. പരാതിക്കാരിക്ക് നഷ്ടപെട്ട ഒരു ലക്ഷം രൂപ തിരിച്ചു കിട്ടാന്‍ പരാതി നല്‍കിയപ്പോള്‍ 35,000/- രൂപ പല തവണകളായി എതിര്‍കക്ഷി നല്‍കി. ബാക്കിയുള്ള 65,000/- രൂപ എതിര്‍കക്ഷിയില്‍ നിന്നും ഈടാക്കി നല്‍കുന്നതിന് വേണ്ടിയാണ് ഈ പരാതി സമര്‍പ്പിച്ചത്.
- നോട്ടീസ്
എതിർകക്ഷിക്ക് രജിസ്ട്രേഡ് തപാലില്‍ 16.02.2023-ല്‍ കമ്മീഷന്‍ നോട്ടീസ് അയയ്ക്കുകയും പ്രസ്തുത നോട്ടീസ് എതിര്‍കക്ഷിക്ക് ലഭിച്ചതായി തെളിയിക്കുന്ന അക്നോളഡ്ജ്മെന്‍റ് കാര്‍ഡ് കമ്മീഷന്‍ രജിസ്ട്രിയില്‍ തിരിച്ചു വരികയും ചെയ്തു. എതിര്‍കക്ഷി കമ്മീഷന്‍ മുന്‍പാകെ ഹാജരാകാതിരിക്കുകയും ആക്ഷേപം സമര്‍പ്പിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ എതിര്‍കക്ഷിയെ എക്സ് പാര്‍ട്ടിയായി പ്രഖ്യാപിച്ച് 19.07.2023-ല്‍ കമ്മീഷന്‍ ഉത്തരവായിട്ടുള്ളതാണ്.
- തെളിവ്
തെളിവ് സത്യവാങ്മൂലവും അഞ്ച് രേഖകളും പരാതിക്കാരി കമ്മീഷന്‍ മുന്‍പാകെ ഹാജരാക്കി. ആ രേഖകള്‍ എക്സിബിറ്റ് A1 to എക്സിബിറ്റ് A5 ആയി കമ്മീഷന്‍ അടയാളപ്പെടുത്തുന്നു.
Exhibit A1 – നിര്‍മ്മാണത്തിനായി എതിര്‍കക്ഷി തയ്യാറാക്കിയ
എസ്റ്റിമേറ്റിന്‍റെ കോപ്പി
Exhibit A2 - എതിര്‍കക്ഷി പരാതിക്കാരിയില്‍ നിന്നും പൈസ
വാങ്ങിയ രസീതിന്‍റെ കോപ്പി
Exhibit A3 - എതിര്‍കക്ഷി പരാതിക്കാരിക്ക് തിരിച്ച് നല്‍കാനുള്ള തുകയുടെ വിശദാംശങ്ങള്‍
Exhibit A4- എതിര്‍കക്ഷി ചെയ്ത വര്‍ക്കിന്‍റെ എസ്റ്റിമേറ്റിന്‍റെ കോപ്പി
Exhibit A5- പരാതിക്കാരി ചെയ്ത വര്‍ക്കിന്‍റെ എസ്റ്റിമേറ്റിന്‍റെ കോപ്പി
- വിശകലനം ചെയ്യേണ്ട ചോദ്യങ്ങൾ
പരാതിക്കാരി ഹാജരാക്കിയ രേഖകൾ പരിശോധിച്ച തിന്‍റെയും പരാതിക്കാരിയെ നേരിൽ കേട്ടതിന്‍റെയും അടി സ്ഥാനത്തിൽ താഴെ പറയുന്ന കാര്യങ്ങൾ കേസിന്‍റെ അന്തിമ തീർപ്പിനായി പ്രസക്തമായ വിഷയങ്ങളായി പരിഗണിക്കേണ്ടതുണ്ട്.
- പരാതിക്കാരി ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം ഉപഭോക്താവാണോ?
- പരാതിക്കാരിക്ക് എതിർകക്ഷിയുടെ ഭാഗത്തു നിന്നും ഏതെങ്കിലും വിധത്തിലുള്ള സേവനത്തിലെ അപര്യാപ്തതയോ അനുചിതമായ വ്യാപാര രീതിയോ ഉണ്ടായിട്ടുണ്ടോ?
- ഉണ്ടെങ്കിൽ ആയതിന് എന്ത് നഷ്ടപരിഹാരം നല്കേണ്ടതായുണ്ട്?
- കോടതി ചെലവ് നല്കേണ്ടതുണ്ടോ, എങ്കിൽ ആയതിന് എത്ര തുക നല്കണം?
"കമ്മീഷന്‍ മുമ്പാകെ ഹാജരാകുന്നതിന് എതിർകക്ഷിക്ക് നോട്ടീസ് അയച്ചു. പക്ഷേ അവർ പ്രതികരിക്കുന്നതിനോ അല്ലെങ്കിൽ അവരുടെ ആക്ഷേപം സമർപ്പിക്കുന്നതിനോ തയ്യാറായില്ല. തൽഫലമായി, അവർ ഇല്ലാതെ കേസ് തുടർന്നു കൊണ്ട്, എക്സ്-പാർട്ടിയായി കമ്മീഷന്‍ പ്രഖ്യാപിച്ചു. പരാതിക്കാരൻ അഞ്ച് രേഖകൾ സമര്‍പ്പിച്ചത് A1 to A5 ആയി മാര്‍ക്ക് ചെയ്തു.
എതിർകക്ഷി ഹാജരാകാനോ നടപടികളിൽ പങ്കെടുക്കാനോ എക്‌സ്-പാർട്ട് തീരുമാനത്തെ എതിര്‍ക്കാനോ ശ്രമിച്ചില്ല. നോട്ടീസ് ലഭിച്ചിട്ടും പ്രതികരിക്കാത്തത് അവർക്കെതിരായ ആരോപണങ്ങൾ അംഗീകരിക്കുന്നതിന് തുല്യമാണ്. പരാതിക്കാരിയുടെ കേസ് എതിർപ്പില്ലാതെ തുടരുന്നു. പരാതിക്കാരിയുടെ അവകാശവാദങ്ങളെ സംശയിക്കാൻ കമ്മീഷന് കാരണങ്ങള്‍ ഒന്നും തന്നെയില്ല.
ബഹുമാനപ്പെട്ട ദേശീയ കമ്മീഷൻ അതിന്‍റെ 2017-ലെ തീരുമാനത്തിലും സമാനമായ നിലപാടാണ് സ്വീകരിച്ചത്. (Order dated 09/10/2017 in RP No. 579/2017 (2017(4) C.P.R 590) . രേഖയിലുള്ള എല്ലാ തെളിവുകളും ശ്രദ്ധാപൂർവ്വം അവലോകനം ചെയ്ത ശേഷം, എതിർകക്ഷിയുടെ പ്രവർത്തനങ്ങൾ നിയമവിരുദ്ധവും അന്യായവും പരാതിക്കാരന് അനാവശ്യമായ മാനസിക സമ്മർദ്ദം ഉണ്ടാക്കിയതുമാണെന്ന് കമ്മീഷന് ബോധ്യപ്പെട്ടു.
പരാതിക്കാരി കമ്മീഷന്‍ മുന്‍പാകെ ഹാജരാക്കിയ രേഖകളുടെയും സത്യവാങ്ങ്മൂലത്തിന്‍റെയും അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ താഴെ പരാമര്‍ശിക്കുന്ന നിഗമനത്തില്‍ കമ്മീഷന്‍ എത്തിചേര്‍ന്നു.
- പരാതിക്കാരിയുടെ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എതിര്‍കക്ഷിയില്‍ നിന്നും എസ്റ്റിമേറ്റ് (Exhibit A2) വാങ്ങുകയും എതിര്‍കക്ഷി ഭാഗീകമായി വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തു.
- വീട് നിര്‍മ്മാണത്തിന്‍റെ ഭാഗമായി എതിര്‍കക്ഷി പരാതിക്കാരിയില്‍ നിന്നും 3,10,000/- രൂപ വാങ്ങുകയും വീട് നിര്‍മ്മാണം പാതി വഴിയില്‍ ഉപേക്ഷിച്ച് പോയെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നത് എതിര്‍ക്കപ്പെടാതെ നില നില്‍ക്കുന്നതിനാല്‍ ഈ വാദം അവിശ്വസിക്കാന്‍ കമ്മീഷന് കഴിയില്ല.
- പരാതിക്കാരി വനിതാ കമ്മീഷനെ സമീപിച്ചതിനെ തുടര്‍ന്ന് 35,000/- രൂപ പല തവണകളായി ലഭിച്ചുവെന്നും ബാക്കി എതിര്‍കക്ഷിയില്‍ നിന്നും ലഭിക്കാനുള്ള 65,000/- രൂപയ്‌ക്ക് വേണ്ടിയാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്.
പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ അത് തെളിയിക്കാനും അതിനെതിരെ ആക്ഷേപം ബോധിപ്പിക്കാനുമുള്ള അവസരം എതിര്‍കക്ഷി ഉപയോഗിച്ചില്ല. ആയതിനാല്‍ പരാതിക്കാരിയുടെ ആരോപണങ്ങള്‍ എതിര്‍ക്കപ്പെടാതെ നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പരാതിക്കാരിക്ക് നല്‍കിയ സേവനത്തില്‍ അപര്യാപ്തതയും അധാര്‍മ്മിക വ്യാപാര രീതിയും എതിര്‍കക്ഷി അവലംബിച്ചുവെന്ന് പൂര്‍ണ്ണമായും തെളിയുകയും ആയതു മൂലം പരാതിക്കാരിക്ക് അപരിഹാര്യമായ മാനസീക പ്രയാസങ്ങളും കഷ്ടതകളും അനുഭവപ്പെട്ടു എന്ന വാദം ശരിയാണെന്ന് കമ്മീഷന് ബോധ്യപ്പെടുകയും ചെയ്തു. ആ നിഗമനത്തില്‍ കമ്മീഷന്‍ എത്തി ചേരുകയും ചെയ്യുന്നു.
ഈ സാഹചര്യങ്ങൾ താഴെ പരാമര്‍ശിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
- എതിർകക്ഷി 65,000/- രൂപ (അറുപത്തി അയ്യായിരം രൂപ മാത്രം) പരാതിക്കാരിക്ക് നല്കണം.
- എതിർകക്ഷി 5,000/- രൂപ (അയ്യായിരം രൂപ മാത്രം) പരാതിക്കാരിക്ക് നഷ്ടപരിഹാരമായി നല്കണം. വീട് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതുമൂലം മന:ക്ലേശവും ബുദ്ധിമുട്ടുകളും എതിര്‍കക്ഷി പരാതിക്കാരിക്ക് ഉണ്ടാക്കുകയും അത് സേവനത്തിലെ അപര്യാപ്തതയും അധാര്‍മ്മിക വ്യാപാര രീതിയുമാണ് എന്ന് കമ്മീഷന് ബോധ്യമാകുകയും ചെയ്തു.
- എതിർകക്ഷി 3,000/- രൂപ (മൂവായിരം രൂപ മാത്രം) കേസ് നടത്തിയതിലെ ചെലവിലേക്കായി പരാതിക്കാരിക്ക് നല്‍കണം.
ഈ ഉത്തരവിന്‍റെ പകർപ്പ് എതിർകക്ഷിക്ക് ലഭിച്ച അന്നു മുതൽ 45 ദിവസത്തിനകം മേല്‍ പരാമര്‍ശിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ എതിര്‍കക്ഷി ബാധ്യസ്ഥനാണ്. അതില്‍ എതിര്‍കക്ഷി വീഴ്ച വരുത്തിയാല്‍ അന്നു മുതല്‍ വിധി നടപ്പിലാക്കും വരെ (i), (ii) നിര്‍ദേശങ്ങളില്‍ വിധിച്ച തുകയുടെ 9% പലിശ കൂടി പരാതിക്കാരിക്ക് എതിര്‍കക്ഷി നല്‍കേണ്ടതാണ്.
Pronounced in the open Commission on this the 30th day of October, 2024 Sd/-
D.B. Binu
President
V. Ramachandran
Member
Sreevidhia T.N
Member
APPENDIX
COMPLAINANT’S EVIDENCE
Exhibit A1 – നിര്‍മ്മാണത്തിനായി എതിര്‍കക്ഷി തയ്യാറാക്കിയ
എസ്റ്റിമേറ്റിന്‍റെ കോപ്പി
Exhibit A2 - എതിര്‍കക്ഷി പരാതിക്കാരിയില്‍ നിന്നും പൈസ
വാങ്ങിയ രസീതിന്‍റെ കോപ്പി
Exhibit A3 - എതിര്‍കക്ഷി പരാതിക്കാരിക്ക് തിരിച്ച് നല്‍കാനുള്ള തുകയുടെ വിശദാംശങ്ങള്‍
Exhibit A4- എതിര്‍കക്ഷി ചെയ്ത വര്‍ക്കിന്‍റെ എസ്റ്റിമേറ്റ് കോപ്പി
Exhibit A5- പരാതിക്കാരി ചെയ്ത വര്‍ക്കിന്‍റെ എസ്റ്റിമേറ്റ് കോപ്പി
OPPOSITE PARTY’S EVIDENCE
NIL
Despatch date:
By hand:
By post
AKR/