Kerala

Trissur

CC/11/378

Noushad - Complainant(s)

Versus

Asha Levin Lighting Systema - Opp.Party(s)

Adv.Benny

30 Oct 2020

ORDER

CONSUMER DISPUTES REDRESSAL FORUM
AYYANTHOLE
THRISSUR-3
 
Complaint Case No. CC/11/378
( Date of Filing : 26 Nov 2011 )
 
1. Noushad
Managing Patner,Shoba kids,Kodungallr
Thrissur
Kerala
...........Complainant(s)
Versus
1. Asha Levin Lighting Systema
Pvt Ltd C.3105,Jawaherlal,Nehru Stadium Kallor
............Opp.Party(s)
 
BEFORE: 
 HON'BLE MR. C.T.Sabu PRESIDENT
 HON'BLE MR. Dr.K.Radhakrishnan Nair MEMBER
 HON'BLE MRS. Sreeja.S MEMBER
 
PRESENT:Adv.Benny, Advocate for the Complainant 1
 
Dated : 30 Oct 2020
Final Order / Judgement

O R D E R

By Dr. K. Radhakrishnan Nair, Member :

          ഹര്‍ജിസംഗതികള്‍             

          പരാതിക്കാരൻ എതിർകക്ഷി സ്ഥാപനത്തിൽ നിന്നും 11/08/2009 ല്‍ 564 നമ്പര്‍ ഇന്‍വോയ്സ് പ്രകാരം എഴുപത്തി മൂവായിരത്തി എണ്ണൂറ്റി അമ്പതു രൂപയ്ക്ക് Spoon Augusto 70 W SD 1122 Full Set with Lamb DL 13 എണ്ണം വാങ്ങുകയുണ്ടായി. പ്രസ്തുത ലൈറ്റുകള്‍ മികച്ച ഗുണനിലവാരമുള്ളതും അഞ്ചു വര്‍ഷം ഗാരണ്ടിയുള്ളതുമാണെന്ന് വിശ്വസിപ്പിച്ചിട്ടുള്ളതുമാണ്. സ്വയംതൊഴിലടിസ്ഥാനത്തില്‍ ഉപജീവനമാര്‍ഗ്ഗത്തിനായി നടത്തിവരുന്ന സ്ഥാപനത്തിലേക്കാണ് ടി ഉല്പന്നങ്ങള്‍ വാങ്ങിയത്. എതിര്‍കക്ഷികള്‍ തന്നെയാണ് ഹര്‍ജികക്ഷിയുടെ സ്ഥാപനത്തില്‍ ലൈറ്റുകള്‍ ഘടിപ്പിച്ചു കൊടുത്തിട്ടുള്ളത്. ലൈറ്റുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ പുകഞ്ഞ് തീ കത്തുന്നതുപോലെയായി പൊട്ടിത്തെറിച്ച് ലൈറ്റ് സെറ്റുകളുടെ ചുറ്റും കരിപിടിച്ച് ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുകയും ഗുരുതരമായ സുരക്ഷാപ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നുവെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. പരാതിക്കാരന്‍റെ സ്ഥാപനം തന്നെ കത്തിപ്പോകുമോയെന്ന ഭയഭീതിയിലാണ് പരാതിക്കാരനും കുടുംബവും. സ്ഥാപനത്തിന്‍റെ സീലിംങ് കത്തി കരിപിടിച്ചതിനാല്‍ വൃത്തികേടായിട്ടുള്ളതും സ്ഥാപനത്തിന്‍റെ ഭംഗിക്ക് കോട്ടം തട്ടിയിട്ടുള്ളതുമാണെന്ന് പ്രസ്താവിക്കുന്നു. പരാതിക്കാരന്‍റെ കച്ചവടത്തിന് ദോഷം സംഭവിക്കുന്നതിനും സ്ഥാപനത്തില്‍ വരുന്ന ഇടപാടുകാര്‍ ഭയഭീതിയിലുമാണ്. പരാതിപ്പെട്ടപ്പോള്‍ എതിര്‍കക്ഷി ലൈറ്റ്സെറ്റുകള്‍ മാറ്റിവെച്ച് നല്കാമെന്ന് സമ്മതിച്ചിട്ടുള്ളതാണ്. എന്നാല്‍ എതിര്‍കക്ഷി ആയതിനു തയ്യാറായിട്ടില്ലാത്തതുമാണെന്ന് പരാതിക്കാരന്‍ പ്രസ്താവിക്കുന്നു. ആവലാതിപൂണ്ട് വക്കീല്‍ നോട്ടീസയച്ചുവെങ്കിലും സങ്കടനിവൃത്തിയുണ്ടായിട്ടില്ലെന്നും ഇപ്രകാരം സേവനത്തില്‍ ന്യൂനത വരുത്തിയ എതിര്‍കക്ഷി ഉല്പന്നത്തിന്‍റെ വിലയായ 73,850/- രൂപയും 11/08/09 മുതല്‍ 12% പലിശയും അയ്യായിരം രൂപ നഷ്ടപരിഹാരവും കോടതി ചെലവും നല്കുവാന്‍ കല്പിച്ചുത്തരവാകണമെന്ന് വിനയപൂര്‍വ്വം ആവശ്യപ്പെടുന്നു.

 

                2) പരാതി ഫയലില്‍ സ്വീകരിച്ച് എതിര്‍കക്ഷിക്ക് നോട്ടീസ്സുത്തരവായി. എതിര്‍കക്ഷി അഭിഭാഷകന്‍ മുഖേന ഹാജരായി ആക്ഷേപം ബോധിപ്പിച്ചു. പരീക്ഷണാര്‍ത്ഥം ഫയല്‍ ചെയ്ത പരാതിയാണെന്നും പരാതി നില നില്ക്കുന്നതല്ലെന്നും പരാതിക്കാരന്‍ ഉപഭോക്താവല്ലെന്നും ആക്ഷേപത്തില്‍ പ്രസ്താവിക്കുന്നു. ഉല്പന്നത്തിന്‍റെ നിര്‍മ്മാതാവിനെ കക്ഷി ചേര്‍ത്തിട്ടില്ലാത്തതിനാല്‍ പരാതിയുടെ നിലനില്പുതന്നെ ശരിയല്ലാത്തതാണ്. പരാതി സംഗതികള്‍ സത്യവിരുദ്ധവും കളവുമാണ്. 11/08/2009 ല്‍ ഘടിപ്പിച്ച ഉല്പന്നങ്ങള്‍ 2011 ആഗസ്റ്റ് വരെ ഉപയോഗിച്ചതിനുശേഷം മേല്‍ പറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതവും നീതിയ്ക്ക് നിരക്കാത്തതുമാണെന്ന് എതിര്‍കക്ഷികള്‍ ഖണ്ഡിക്കുന്നു. എന്നിരുന്നാലും ഇടപാടുകാരുടെ  സംതൃപ്തിയും സംരക്ഷണവും ഉറപ്പുവരുത്തുവാന്‍ സദാ സന്നദ്ധനായിട്ടുള്ള എതിര്‍കക്ഷി ഉല്പന്നങ്ങള്‍ മാറ്റിക്കൊടുക്കുവാന്‍ സന്നദ്ധനാണെന്ന് കൂടി പ്രസ്താവിക്കുന്നു. എതിര്‍കക്ഷിയുടെ ഭാഗത്ത് സേവന ന്യൂനതയില്ലാത്തതുകൊണ്ട് പരാതി ചെലവു സഹിതം തള്ളിക്കളയണമെന്നും ആവശ്യപ്പെടുന്നു.  കേസ് തെളിവിലേക്കായി മാറ്റി.

 

                3) കേസ്സിന്‍റെ തീര്‍പ്പിനായി താഴെപ്പറയുന്ന പ്രസക്ത വിഷയങ്ങള്‍ പരിഗണിക്കുന്നു.

                                1) എതിര്‍കക്ഷിയുടെ ഭാഗത്ത് എന്തെങ്കിലും സേവനന്യൂനതയുണ്ടോ ?

                                2) ഉണ്ടെങ്കില്‍ എന്താണ് പ്രതിവിധിയും ചെലവുകളും ?

 

                4) ഇരുകക്ഷികളും തെളിവ് സത്യവാങ്മൂലവും രേഖകളും ന്യായവാദങ്ങളും ഹാജരാക്കി. പരാതിക്കാരനേയും എതിര്‍കക്ഷിയേയും വിസ്തരിച്ചു. ഉല്പന്നത്തിന്‍റെ കേടുപാടുകള്‍ പരിശോധിക്കുവാന്‍ വിദഗ്ധനെ നിയോഗിച്ചു. അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടും ഫയലില്‍ സ്വീകരിച്ചു.

               

                5) തെളിവുവിശകലനം :

                പരാതിക്കാരന്‍റെ രേഖകള്‍ A1 to A3  എന്നടയാളപ്പെടുത്തി. വിദഗ്ധന്‍റെ റിപ്പോര്‍ട്ട് C1 എന്നും അടയാളപ്പെടുത്തി കമ്മീഷന്‍റെ റിപ്പോര്‍ട്ടിന്മേല്‍ വിശദമായ ആക്ഷേപവും എതിര്‍കക്ഷി ഹാജരാക്കി. പരാതിക്കാരന്‍റെ മൊഴി PW1 എന്നടയാളപ്പെടുത്തി. എതിര്‍കക്ഷിയുടെ ഭാഗത്തുനിന്നും രേഖകളൊന്നും തന്നെ ഹാജരാക്കിയില്ല. എതിര്‍കക്ഷിയെ വിസ്തരിച്ചു. മൊഴി RW1 എന്നടയാളപ്പെടുത്തി. വിശദമായ വാദം കേട്ടു.

രേഖ A1 - റീട്ടെയില്‍ ഇന്‍വോയ്സാണ്. ഉല്പന്നം വാങ്ങിയതിന്‍റെ തെളിവു രേഖയാണ്.

രേഖ A2 – അഞ്ചുവര്‍ഷത്തെ ഗാരണ്ടി സാക്ഷ്യപത്രമാണ്.

രേഖ   A3 – വക്കീല്‍ നോട്ടീസ്സിന്‍റെ പകര്‍പ്പാണ്.

രേഖ C1- വിദഗ്ധ കമ്മീഷണറുടെ റിപ്പോര്‍ട്ടാണ്.

                കമ്മീഷണറുടെ റിപ്പോര്‍ട്ടും രേഖകളും സത്യവാങ്മൂലവും അവസാനവാദമുഖത്ത് ഉയര്‍ത്തിയ വിഷയങ്ങളും സൂക്ഷമമായും വിശദമായും തുറന്ന മനസ്സോടെയും പരിശോധിച്ചതില്‍ ഉല്പന്നങ്ങള്‍ക്കു പരാതിയില്‍ ഉന്നയിച്ച കേടുപാടുകള്‍ ശരിയും സത്യവുമാണെന്ന് കോടതിക്കു ഉത്തമബോധ്യം വന്നിട്ടുള്ളതും നിര്‍മ്മാണപിഴവുകളുമാണെന്ന കമ്മീഷണറുടെ നിഗമനം വിശ്വസിക്കാതിരിക്കാന്‍ മറ്റുകാരണങ്ങള്‍ കാണുവാന്‍ കഴിയാത്തതിനാലും അഞ്ചു വര്‍ഷത്തെ ഗാരണ്ടിയുള്ള ഉല്പന്നമായതിനാലും എതിര്‍കക്ഷി ഉല്പന്നം മാറ്റിക്കൊടുക്കുവാന്‍ സന്നദ്ധതപ്രകടിപ്പിച്ചതിനാലും പരാതിക്കാരന് അനുകൂലമായ ഒരു വിധി നല്കുവാന്‍ ഈ കമ്മീഷന്‍ തീരുമാനിക്കുന്നു. സേവനന്യൂനത നിര്‍മ്മാതാവിനും ഉല്പന്നങ്ങള്‍ വിറ്റ എതിര്‍കക്ഷിക്കും ഉണ്ടെന്ന് വിധിക്കുന്നു.

 

                പ്രതിവിധിയും ചെലവും :

                കേടായ സാധനങ്ങള്‍ മാറ്റി ഗുണനിലവാരമുള്ള പകരം സാധനങ്ങള്‍ പരാതിക്കാരന് നല്കുവാന്‍ എതിര്‍കക്ഷിയോട് കല്പിച്ചുത്തരവാകുന്നു. കോടതിചെലവിനത്തില്‍ Rs. 5,000/- (അയ്യായിരം രൂപ മാത്രം) നല്കുവാന്‍ വിധിക്കുന്നു. വിധി ഉത്തരവുകിട്ടി മുപ്പതുദിവസത്തിനകം നടപ്പാക്കേണ്ടതാണ്. എതിര്‍കക്ഷികള്‍ക്ക് നിര്‍മ്മാതാവില്‍നിന്നും ആവശ്യമെങ്കില്‍ ഈടാക്കുവാന്‍ അവകാശമുണ്ടായിരിക്കുന്നതാണ്.

               

          Dictated to the Confidential Assistant, transcribed by her, corrected by me and pronounced in the open Commission this the 30th day of October 2020.

 

    Sd/-                                      Sd/-                                                        Sd/-

Sreeja S                          Dr. K. Radhakrishnan Nair                C.T. Sabu

Member                          Member                                             President

Appendix

Complainant’s Exhibits :

രേഖ A1 - റീട്ടെയില്‍ ഇന്‍വോയ്സ്.

രേഖ A2 – അഞ്ചുവര്‍ഷത്തെ ഗാരണ്ടി സാക്ഷ്യപത്രം.

രേഖ   A3 – വക്കീല്‍ നോട്ടീസ്സിന്‍റെ പകര്‍പ്പ്

 

രേഖ C1- വിദഗ്ധ കമ്മീഷണറുടെ റിപ്പോര്‍ട്ട്

 

Complainant’s Witness :

PW1 Naushad P.A.

 

Opposite Party’s Witness  :

RW1 Rakesh Ramachandran

                                                                                                    

                                                                                                    Id/-

                                                                                      Member

 
 
[HON'BLE MR. C.T.Sabu]
PRESIDENT
 
 
[HON'BLE MR. Dr.K.Radhakrishnan Nair]
MEMBER
 
 
[HON'BLE MRS. Sreeja.S]
MEMBER
 

Consumer Court Lawyer

Best Law Firm for all your Consumer Court related cases.

Bhanu Pratap

Featured Recomended
Highly recommended!
5.0 (615)

Bhanu Pratap

Featured Recomended
Highly recommended!

Experties

Consumer Court | Cheque Bounce | Civil Cases | Criminal Cases | Matrimonial Disputes

Phone Number

7982270319

Dedicated team of best lawyers for all your legal queries. Our lawyers can help you for you Consumer Court related cases at very affordable fee.